വാക്സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് 6 വയസുകാരി മരിച്ചു

മാർച്ച് 29 നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്
rabies infection despite vaccination six year old girl dies in malappuram

വാക്സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് 6 വയസുകാരി മരിച്ചു

Updated on

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ (6) ആണ് മരിച്ചത്.

‌കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.

മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. തല‍യ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്.

അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. തലയ്ക്ക് കടിയേറ്റാൽ പേവിഷബാധ ഉണ്ടായേക്കാമെന്നാണ് ഡോക്റ്റർമാർ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com