
പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ
തിരുവനന്തപുരം: പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് സംഭവിച്ചത് 4.7 കോടി രൂപയുടെ നഷ്ടം. പണിമുടക്ക് ദിവസം 1.83 കോടി രൂപ മാത്രമായിരുന്നു വരുമാനം. കഴിഞ്ഞവർഷം ഇതേദിവസം 7.25 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.
പണിമുടക്ക് നാളിൽ 250 ൽ താഴെ സർവീസുകളാണ് നടന്നത്. പ്രതിദിനം ശരാശരി 4450 സർവീസുകൾ നടക്കുന്നയിടത്താണ് ഇത്. 21,000 ജീവനക്കാരിൽ 3000 പേർ ജോലിക്കെത്തിയെങ്കിലും ഫലമുണ്ടായില്ല. പലയിടത്തും സംഘർഷകാരണം സർവീസ് പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ബസുകൾക്ക് കേടുപാടുകളും സംഭവിച്ചു.