ചാർളിയിലെ 'ഡേവിഡ്', രാധാകൃഷ്ണൻ ചക്യാട്ടിന് വിട

ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം മരിച്ചത്.
Radhakrishnan Chakyat, known as David in Charlie's Angels, passes away

രാധാകൃഷ്ണൻ ചക്യാട്ട്

Updated on

കോഴിക്കോട്: 'ചാർളി' എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ ഡേവിഡായി അഭിനയ രംഗത്തെത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളിൽ പരിശീലന പരിപാടികളും നടത്തിയിരുന്നു. ‘പിക്സൽ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലും രാധാകൃഷ്ണൻ സജീവമായിരുന്നു.

രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുളള രാധാകൃഷ്ണൻ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. രാധാകൃഷ്ണൻ ചാക്യാട്ടിന്‍റെ വിയോഗവിവരം അദ്ദേഹത്തിന്‍റെ ടീമായ ‘പിക്സൽ വില്ലേജ്’ ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംസ്‌കാരചടങ്ങുകള്‍. ഭാര്യ: ബിന്ദു രാധാകൃഷ്ണന്‍, മകന്‍: വിഷ്ണു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com