രാധയുടെ മകന് താത്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി മന്ത്രി എ.കെ. ശശീന്ദ്രൻ

രാധയുടെ കുടുംബത്തിലെ ഒരാൾക്ക് താത്കാലികമായി ജോലി നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു
Radha's son gets temporary job; Minister A.K. Saseendran hands over appointment order
രാധയുടെ മകന് താത്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി മന്ത്രി എ.കെ. ശശീന്ദ്രൻ
Updated on

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. രാധയുടെ കുടുംബത്തിലെ ഒരാൾക്ക് താത്കാലികമായി ജോലി നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാല് മണിയോടെയായിരുന്നു മന്ത്രി രാധയുടെ വീട്ടിലെത്തിയത്. മന്ത്രി വരുന്ന വിവരമറിഞ്ഞ് നാട്ടുക്കാർ രാധ‍യുടെ വീടിന് മുന്നിലും പ്രദേശത്തും തടിച്ചുകൂടിയിരുന്നു.

മന്ത്രി എത്തിയതോടെ വ‍്യാപക പ്രതിഷേധമാണുണ്ടായത്. കരിങ്കൊടി ഉയർത്തിയും കാർ തടഞ്ഞും നാട്ടുക്കാർ പ്രതിഷേധിച്ചു. പൊലീസിന്‍റെ സഹായത്തോടെയാണ് മന്ത്രിക്ക് രാധ‍യുടെ വീടിനുള്ളിൽ പ്രവേശിക്കാനായത്. രാധയുടെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി മകന് ജോലി നൽകികൊണ്ടുള്ള ഉത്തരവ് കൈമാറി. നാട്ടുക്കാരുടെ പ്രതിഷേധം തുടർന്നതോടെ മന്ത്രി ബേസ് ക‍്യാംപിലേക്ക് പോയി. അവിടെയും മന്ത്രിക്കെതിരേ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാരുമായി മന്ത്രി ഉടൻ ചർച്ച നടത്തുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com