രാഗം തിയെറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമണം വീടിനു മുന്നിൽവെച്ച്

തിയെറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്
ragam theater owner and driver attacked

രാഗം തിയറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമണം വീടിനു മുന്നിൽവെച്ച്

Updated on

തൃശൂർ: തിയെറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവർ അജീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10ഓടെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം.

തിയെറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. മൂന്നം​ഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.

സുനിലിന് കാലിലും ഡ്രൈവർക്ക് കയ്യിലുമാണ് വെട്ടേറ്റത്. ആക്രമണ ശേഷം പ്രതികൾ ഓടി രക്ഷപെട്ടു. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ആക്ക്വരമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്വട്ടേഷൻ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com