സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി: സംസ്ഥാനം സത്യവാങ് മൂലം നൽകണം

ചൊവ്വാഴ്ചയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്
ragging cases high court special bench to add ugc as party

സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി: സംസ്ഥാനം സത്യവാങ് മൂലം നൽകണം

file image

Updated on

.കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി. റാഗിങ് കേസുകൾക്കായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സീറ്റിങ്ങിലാണ് നിർണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളെജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണം. സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാനും ഹൈക്കോടതിയിൽ സർക്കാർ ഇത് സംബന്ധിച്ച് മറുപടി സത്യവാങ് മൂലം സമർപ്പിക്കാനും പ്രത്യേക ബെഞ്ച് നിർദേശിച്ചു.

ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണം. നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com