Rahees bought lakhs from accused on promise to import iPhone

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

file image

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

കക്കാടം പൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.
Published on

കോഴിക്കോട്: നടക്കാവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്. വയനാട് സ്വദേശിയായ റഹീസ് പ്രതികളിൽ നിന്ന് തട്ടിയത് ലക്ഷക്കണക്കിന് രൂപയാണെന്നാണ് കണ്ടെത്തൽ. ദുബായിൽ നിന്ന് ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞ് റഹീസ് പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയോളം തട്ടുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവാക്കളെയും, ഒപ്പം തട്ടിക്കൊണ്ടുപോകാൻ റഹീസിനെ വിളിച്ച് വരുത്തിയ പെൺ സുഹൃത്തായ ഷഹാന ഷെറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കക്കാടം പൊയിലിന് സമീപത്തെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. കാറിലെത്തിയ യുവാവിനെ ഇന്നോവയിൽ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവാവിനെ കണ്ടെത്തുകയായിരുന്നു. വീടും സ്ഥലവും സ്വർണവുമെല്ലാം വിറ്റ് നൽകിയ ലക്ഷക്കണക്കിന് രൂപ റഹീസ് തിരികെ നൽകാതായതോടെയാണ് യുവാക്കൾ തട്ടിക്കൊണ്ട് പോകൽ നടത്തിയത്.

ദുബായിയില്‍ നിന്ന് ഐഫോണ്‍ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞാണ് വയനാട് പടിഞ്ഞാറേത്തറ സ്വദേശി റഹീസ് പണം വാങ്ങുന്നത്. തുടർന്ന് വിദേശത്തേക്ക് കടന്ന റഹീസ് ഐഫോണും, നൽകിയ പണവും തിരികെ നൽകിയിരുന്നില്ല. റഹീസിന്‍റെ പെൺസുഹൃത്ത് ഷഹാന പ്രതികളുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണ്. പ്രതികള്‍ക്ക് ഒപ്പം നിന്ന ഷഹാന രാത്രിയില്‍ റഹീസിനെ ഹോസ്റ്റലിന് സമീപത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടുപോയത്.

സംഭവം ആസൂത്രണം ചെയ്യുന്നതിനായി പ്രതികളുടെ വാഹനത്തില്‍ ഷഹാന കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പിടിയിലായ സിനാന്‍, അഭിറാം, അബു താഹിര്‍ എന്നിവര്‍ക്കാണ് റഹീസ് പണം നല്‍കാന്‍ ഉണ്ടായിരുന്നത്. അഭിറാമിന് 45 ലക്ഷവും, അബു താഹിറിന് 19 ലക്ഷവും നല്‍കാനുണ്ടെന്നാണ് പ്രതികളുടെ മൊഴി.

പ്രതികളില്‍ ഒരാളായ സിനാന്‍റെ ബന്ധുവിന്‍റെ മാല വിറ്റ് നല്‍കിയ പണത്തിന് പകരം റഹീസ് നല്‍കിയത് മുക്കുപണ്ടമായിരുന്നു. റഹീസിന് പണം നല്‍കിയതിന് രേഖകളില്ലെന്നും പ്രതികള്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com