

രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഇത്തരവിറക്കിയത്.
പ്രോസിക്യൂഷന്‍റെ എതിർപ്പ് തള്ളിയാണ് കോടതി താത്ക്കാലിക ഉത്തരവിറക്കായത്. ഇത് പൊലീസിന് തിരിച്ചടിയാണ്. എന്നാൽ ആദ്യ കേസിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. രണ്ടാമത്തെ കേസിൽ അറസ്റ്റിന് തടസമുണ്ടായിരിക്കില്ല.
ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന പരാമർശം കോടതി പരിഗണിച്ചെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.