പാലക്കാട് രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിനു പിന്നിൽ ഷാഫിയുടേയും സതീശന്‍റേയും പ്രത്യേക പാക്കേജ്; എം.വി​. ​ഗോവിന്ദൻ

ഡിസിസി തീരുമാനം നടപ്പിലാക്കാത്തതിന് പിന്നിൽ സതീശനും ഷാഫി പറമ്പിലുമാണ്
rahul came to palakkad with satheesan and shafis package says mv govindan
എം.വി. ഗോവിന്ദൻfile
Updated on

പാലക്കാട്: പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വന്നത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​. ​ഗോവിന്ദൻ. കോൺഗ്രസ് ജില്ലാ നേതൃത്വം ഐക്യകണ്ഠമായി കെ. മുരളീധരനെയാണ് ശുപാർശ ചെയ്തതെന്ന കാര്യമാണ് പുറത്തു വന്നിരിക്കുന്ന കത്തിലൂടെ മനസിലാവുന്നതെന്നും ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഡിസിസി തീരുമാനം നടപ്പിലാക്കാത്തതിന് പിന്നിൽ സതീശനും ഷാഫി പറമ്പിലുമാണ്. ഇക്കാര്യം കോൺ​ഗ്രസിനകത്ത് വലിയ ചർച്ചയായിട്ടുണ്ടെന്നും എം.വി. ​ഗോവിന്ദൻ ആരോപിച്ചു. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകും. സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയാണെന്ന് വെള്ളാപ്പള്ളി നടേശനും തരൂരും അടക്കമുള്ളവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com