അതിജീവിതക്കൊപ്പം ഹോട്ടൽ മുറിയിലെത്തിയെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകിയില്ല
rahul confession, rahul went to a hotel room

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ അതിജീവിതയ്ക്കൊപ്പം എത്തിയിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ ബലാത്സംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ അന്വേഷണസംഘത്തിന് മറുപടി നൽകിയില്ലെന്നാണ് വിവരം.

പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ചാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.

ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ്. രാഹുലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പാലക്കാടേക്ക് തെളിവെടുപ്പിനായി ബുധനാഴ്ച കൊണ്ടുപോകില്ലെന്നാണ് വിവരം. തെളിവെടുപ്പിന് ശേഷം രാഹുൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പൊലീസ് സംഘത്തോടെപ്പം പോയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com