

രാഹുൽ ഈശ്വർ
file image
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ദിലീപിനെതിരേ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെവന്നും താൻ പറഞ്ഞതു തന്നെയാണ് ശരിയെന്നും രാഹുൽ ഈശ്വര്ഡ പ്രതികരിച്ചു. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചതാണെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
ഒരു വനിത ജഡ്ജിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ്. ദിലീപ് കുറ്റക്കാരനല്ലെന്ന് അറിഞ്ഞിട്ടും പലരും ഇപ്പോഴും വേട്ടയാടുകയാണ്. കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരേ നടപിട സ്വീകരിച്ചോ എന്നും രാഹുൽ ചോദിച്ചു.
അതേസമയം, തനിക്കെതിരേ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതിക്കൊടുത്തെന്നും രാഹുൽ ആരോപിച്ചു. 11-ാം തീയതി ജാമ്യ കിട്ടേണ്ടതായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞതുകൊണ്ടാണ് ജാമ്യം കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.