''എനിക്കെതിരേ യുവതി പരാതി നൽകിയിട്ടില്ല'', അതിജീവിതക്കെതിരേ രാഹുൽ ഈശ്വർ

താൻ ജാമ‍്യ വ‍്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ മാധ‍്യമങ്ങളോട് പറഞ്ഞു
Rahul Easwar against the complainant in the Rahul Mamkootathil case

രാഹുൽ ഈശ്വർ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്കെതിരേ രാഹുൽ ഈശ്വർ. തനിക്കെതിരേ യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നും താൻ ജാമ‍്യ വ‍്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ മാധ‍്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് സൈബർ പൊലീസ് പറഞ്ഞെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. യുവതിക്കെതിരേ രാഹുൽ ഈശ്വർ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി രാഹുൽ ഈശ്വറിനെതിരേ പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ഇത് നിഷേധിച്ചുകൊണ്ടാണ് നിലവിൽ രാഹുൽ ഈശ്വർ രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com