

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യഹർജി കോടതി തള്ളി.
രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക‍്യൂഷൻ വാദം അംഗീകരിച്ച് അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നിഷേധിച്ചത്.
സമൂഹമാധ‍്യമത്തിലെ പോസ്റ്റുകൾ ഉൾപ്പടെ പിൻവലിക്കാമെന്ന് രാഹുൽ വാദത്തിനിടെ പറഞ്ഞെങ്കിലും കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ‍്യം തള്ളുകയായിരുന്നു.
കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. അതേസമയം, ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.