

രാഹുൽ ഈശ്വർ.
File
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. മധ്യകേരളത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ വെളിപ്പെടുത്തി.
ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാൻ താത്പര്യമുണ്ടോ എന്നാണ് ചോദിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുൽ ഈശ്വർ നിരീക്ഷിച്ചു.
മഹാത്മ ഗാന്ധിയുടെ പാതയിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഐക്യമാണ് ലക്ഷ്യമെന്നും, തന്‍റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുൽ ഈശ്വർ അവകാശപ്പെട്ടു.