

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ ഹണി റോസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിന് പിന്നാലെയാണ് ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ സാമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
നടിയുടെ വസ്ത്രധാരണയിൽ വരെ രാഹുൽ വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്.
രാഹുൽ ഈശ്വറിന്‍റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നാണ് ഹണി റോസിന്‍റെ ആവശ്യം. ഇതിന്‍റെ ഭാഗമായി കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഹണി റോസിന്‍റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇതുവരെ കേസെടുത്തില്ല, നിയമോപദേശം ലഭിച്ച ശേഷം മാത്രം നടപടി സ്വീകരിക്കുകയുളളു.