തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ
rahul easwar justifies tantri kandararu rajeevaru in sabarimala gold theft case

തന്ത്രി കണ്ഠര് രാജീവര്

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവരുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്ത്. ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെടുകയോ കുറ്റവും പഴിയും കേൾപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആളാണ് തന്ത്രിയെന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു.

തന്‍റെ ബന്ധുവായതുകൊണ്ടല്ല, മറിച്ച് എല്ലാവർക്കും നീതികിട്ടണമെന്ന ആഗ്രഹം കൊണ്ടാണ് പ്രതികരിക്കുന്നതെന്നും തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

rahul easwar justifies tantri kandararu rajeevaru in sabarimala gold theft case
സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു negative പരാമർശമില്ല. തന്ത്രി ക്കു Administrative ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ.. സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്)

Administrative കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്മണ സംഘടനകൾ, ഹിന്ദു സംഘടനകൾ, വിശ്വാസ സംഘടനകൾ എന്നിവരുമായി സംസാരിക്കുന്നുണ്ട് - രാഹുൽ ഈശ്വർ (അയ്യപ്പ ധർമ്മസേന). സ്വാമി ശരണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com