

ബാലചന്ദ്ര മേനോനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഈശ്വർ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ. ബാലചന്ദ്ര മേനോനോട് മെൻസ് കമ്മിഷന് പിന്തുണ നൽകണമെന്ന് അഭ്യാർഥിച്ചതായി രാഹുൽ ഈശ്വർ ഫെയ്സ് ബുക്കിൽ കുറിച്ചു.
ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ബാലചന്ദ്ര മേനോൻ ആണെന്നും വളരെ വലിയ പ്രോത്സാഹനം ആണ് സർ ൽ നിന്ന് കിട്ടിയതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ശ്രീ ബാലചന്ദ്ര മേനോൻ സർ ആണ്. അദ്ദേഹത്തിനെതിരെ ഉള്ള വ്യാജ പരാതി, കള്ള കേസ് അതിശക്തമായി അദ്ദേഹം നേരിട്ടു. അദ്ദേഹത്തെ കാണാനും Mens Commission Mission നു പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു. വളരെ വലിയ പ്രോത്സാഹനം ആണ് സർ ൽ നിന്ന് കിട്ടിയത്.