"ഇത് എന്ത് കഷ്ടമാണ്, ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്"; പുരുഷ കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ ജാമ‍്യവ‍്യവസ്ഥ ലംഘിച്ചെന്ന് കാട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത നൽകിയ പരാതിയിലാണ് പ്രതികരണം
rahul easwar reacts to the woman filing another complaint
രാഹുൽ ഈശ്വർ
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. തനിക്കെതിരേ പൊലീസിൽ വ്യാജ പരാതി നൽകിയെന്നാണ് രാഹുലിന്‍റെ പ്രതികരണം. എന്തൊരു കഷ്ടമാണിതെന്നും നമ്മുടെ നാട്ടിൽ നീതിയും ന്യായവും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.

വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്ക്കരിച്ച് എതിർ സ്വരങ്ങളെ ഇല്ലാതാക്കുന്ന പ്രവണത നല്ലതാണോ എന്ന് രാഹുൽ ചോദിച്ചു. ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസിനോടും കോടതിയോടും നിയമസംവിധാനത്തോടും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആരെയും വ്യാജ പരാതി നൽകി കുടുക്കാമെന്ന അവസ്ഥയാണ്. ഇത് മാറണം. പുരുഷ കമ്മിഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. തന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കാം, പക്ഷേ സത്യം നീതി പുരുഷന്മാർക്ക് കിട്ടണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com