രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

നിരാഹാര സമരത്തിലാണ് താനെന്ന് ജയിൽ സുപ്രണ്ടിന് എഴുതി നൽകിയതിനെത്തുടർന്നാണ് രാഹുലിനെ ജയിൽ മാറ്റിയ‌ത്
rahul easwar transfered to trivandrum central jail

 രാഹുൽ ഈശ്വർ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരാഹാര സമരത്തിലാണ് താനെന്ന് ജയിൽ സുപ്രണ്ടിന് എഴുതി നൽകിയതിനെത്തുടർന്നാണ് രാഹുലിനെ ജയിൽ മാറ്റിയ‌ത്. രാഹുലിന്‍റെ ആരോഗ‍്യം നിരീക്ഷിക്കണമെന്ന തീരുമാന പ്രകാരമാണ് പൂജപ്പുര ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

രാഹുലിന് സെൻട്രൽ ജയിലിൽ ഡോക്റ്ററുടെ സേവനം ലഭിച്ചേക്കുമെന്നാണ് വിവരം. അതിജീവിതയുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്ന സൈബർ ക്രൈം കേസിലായിരുന്നു രാഹുൽ ഈശ്വറിനെതിരേ ജാമ‍്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ‌ പരാതിക്കാരിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു രാഹുൽ കോടതിയിൽ വാദിച്ചത്.

logo
Metro Vaartha
www.metrovaartha.com