രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസ് തുറന്നു; രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ

എംഎൽഎ ഓഫീസിന്‍റെ പ്രവർത്തനം സാധാരണനിലയിൽ
രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ

എംഎൽഎ ഓഫീസ് തുറന്നു

Updated on

പാലക്കാട്: ലൈംഗിക പീഡന വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മണപ്പുള്ളിക്കാവിലെ എംഎൽഎ ഓഫീസ് തുറന്നു. രാവിലെ 9 മണിയോടെ ജീവനക്കാർ എത്തിയാണ് ഓഫീസ് തുറന്നത്. ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറഞ്ഞു. സാധാരണ ഓഫീസ് അടച്ചുപോകുന്നത് പോലെയാണ് പോയതെന്നും വെള്ളിയാഴ്ച എത്തി തുറക്കുകയായിരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കി.

എംഎൽഎ എവിടെയാണെന്ന് അറിയില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ജീവനക്കാർ പറഞ്ഞു.

രാഹുലിനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുലിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ എംഎൽഎ ഓഫീസ് പൂട്ടിയതായും ആരോപണം ഉയർന്നിരുന്നു. ഡിവൈഎഫ്ഐ, ബിജെപി പ്രവർ‌ത്തകർ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു.വെള്ളിയാഴ്ചയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com