നടിക്കെതിരേ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കാൻ രാഹുൽ ഈശ്വർ

പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന്‍ വേണമെന്നും രാഹുല്‍ ഈശ്വര്‍ ആവർത്തിച്ചു
rahul eshwar is ready to send a lawyer notice for defamation against the actress
രാഹുൽ ഈശ്വർ
Updated on

കോഴിക്കോട്: തനിക്കെതിരേ വ്യാജ കേസ് നൽകിയ നടിക്കെതിരേ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. കേസുമായി ഏതറ്റം വരെയും പോകുമെന്നും, തനിക്ക് വേണ്ടി താൻ തന്നെ കോടതിയിൽ വാദിക്കുമെന്നും ശബരിമല തന്ത്രി കുടുംബാംഗം കൂടിയായ രാഹുൽ വ്യക്തമാക്കി.

നടി വീണ്ടും തനിക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും, താൻ ചാനലിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കേസ് എടുക്കാനുളള കാര്യങ്ങൾ ആക്കുന്നതെന്നും രാഹുൽ ചോദിച്ചു.

പുരുഷന്മാര്‍ക്കെതിരേ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ കൊടുക്കാന്‍ തയാറാകണം.

പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന്‍ വേണമെന്ന നിലപാടും രാഹുല്‍ ഈശ്വര്‍ ആവർത്തിച്ചു. വ്യാജ കേസ് കൊടുക്കുന്നതിന്‍റെ വേദന എന്താണെന്ന് നടി അറിയണമെന്നും രാഹുൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com