''കോടതിയെ പ്രകോപിപ്പിക്കരുത്'', ബോബി ചെമ്മണൂരിനോട് രാഹുൽ ഈശ്വർ

കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായി അപകടങ്ങളുണ്ടാക്കും.
rahul eshwar told bobby chemmanur not to provoke the court
കോടതിയെ പ്രകോപിപ്പിക്കരുതെന്ന് ബോബി ചെമ്മണൂരിനോട് മുന്നറിയിപ്പുമായി രാഹുൽ ഈശ്വർ
Updated on

കോഴിക്കോട്: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യത്തിലിറങ്ങിയ ബോബി ചെമ്മണൂരിനു മുന്നറിയിപ്പുമായി രാഹുൽ ഈശ്വർ. ഒരു കാരണവശാലും ബോബി ചെമ്മണൂർ കോടതിയെ പ്രകോപിപ്പിക്കരുതെന്നാണ് രാഹുൽ പറയുന്നത്.

ബോബി ചെമ്മണൂർ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്നും, ബോബി ചെമ്മണൂരിനെ ശക്തമായി വിമര്‍ശിക്കുമ്പോഴും ജാമ്യം നല്‍കാന്‍ കോടതി കാണിച്ച കനിവ് പോസിറ്റീവായി എടുക്കണമെന്നു രാഹുൽ വ്യക്തമാക്കി.

കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായ‌ അപകടങ്ങളുണ്ടാക്കും. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നല്ലതാണ്, അവരെ പിന്തുണയ്ക്കുകയും വേണം. എന്നാല്‍, കോടതിയെ പ്രകോപിപ്പിക്കുന്ന നിലപാടിലേക്ക് ബോബി ചെമ്മണൂര്‍ എത്തരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ജയിലിന് മുന്നില്‍ തമ്പടിച്ച ആരാധകർക്കും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ബോബി ചെമ്മണൂര്‍ സ്വാതന്ത്ര്യ സമരത്തിനു പോയതല്ല. അദ്ദേഹത്തിന് മാലയൊന്നും ഇടേണ്ട ആവശ്യമില്ല. മാലയിടേണ്ടത് രക്തദാനത്തിന് പ്രേരിപ്പിക്കുമ്പോഴാണ്. സ്ത്രീപക്ഷവാദികളെ പ്രകോപിപ്പിക്കുന്നതല്ല ആക്ടിവിസം എന്നും രാഹുല്‍ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com