രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്
Rahul's financial dealings should be investigated; Complaint to high command

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

ന‍്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി. കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്.

എംഎഎൽഎയായ ശേഷമുള്ള രാഹുലിന്‍റെ സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും എംപി ഷാഫി പറമ്പിലിനും ഇടപാടുകളിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു. എംഎൽഎ സ്ഥാനത്തു നിന്നും കെപിസിസി അംഗത്വത്തിൽ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതിയിൽ പറയുന്നുണ്ട്.

സ്ത്രീകൾക്കെതിരേ മോശം പെരുമാറ്റമെന്ന ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടം എംഎൽഎ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com