എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ രാഹുൽ പാർട്ടിക്ക് പുറത്ത്!!

2024 ഡിസംബർ 4 നാണ് രാഹുൽ പാലക്കാട് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്
Rahul first anniversary of becoming MLA

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

2024 ഡിസംബർ 4 ന് രാഹുൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. 2025 ഡിസംബർ 4 എത്തിയപ്പോഴേക്കും പാർട്ടിയിൽ നിന്നുതന്നെ പുറത്തേക്ക്... എംഎൽഎ ആയിട്ട് ഒരു വർഷം തികഞ്ഞ വ്യഴാഴ്ച രാഹുലിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ താമസിക്കുക, മുൻകൂർ ജാമ്യാപേക്ഷ തള്ളുക, പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താവുക... രാഹുലിന്‍റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യം എന്നുതന്നെ പറയാം...

കേരളത്തില്‍ ഈയടുത്തകാലത്ത് വളര്‍ന്നുവന്ന യുവനേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തില്‍ പാരമ്പര്യമോ, കുടുംബപരമായി രാഷ്ട്രീയ ഗുരുക്കന്മാരോ ഒന്നും ഇല്ലായിരുന്നു രാഹുൽ അതിവേഗം കേരള രാഷ്ട്രീയത്തിൽ തന്‍റേതായ ഇടം കണ്ടെത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥലത്തേക്കും തുടർന്ന് എംഎൽഎ സ്ഥാനത്തേക്കുമുള്ള രാഹുലിന്‍റെ വളർച്ച വളരെ വേഗത്തിലായിരുന്നു.

എന്നാൽ പിന്നീടുയർന്നു വന്ന ആരോപണങ്ങൾ തെളിവുസഹിതം പുറത്തു വന്നതോടെ രാഹുലിനും കോൺഗ്രസിനും പ്രതിരോധിക്കാനായില്ല. അടുത്തിടെ യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയതും പിന്നാലെ മറ്റൊരു യുവതി പാർട്ടിക്ക് നേരിട്ട് പരാതി നൽകിയതും രാഹുലിന് കുരുക്കായി. ഗതികെട്ട് ഒടുവിൽ പാർട്ടി രാഹുലിനെ പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ കൂടി തള്ളിയതോടെ രാഹുൽ കീഴടങ്ങിയേക്കുമെന്നുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com