''അജിയുടെ വിയോഗം എന്നെ ഞെട്ടിച്ചു, ഇതിന് ഉചിതമായൊരു നടപടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം''; രാഹുൽ ഗാന്ധി

''വന്യമൃഗങ്ങളുടെ ആക്രമണം, പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്''
Rahul Gandhi
Rahul Gandhifile

വയനാട്: ആനയുടെ ആക്രമണത്തിൽ മാനന്തവാടി പടമല സ്വദേശി അജിയുടെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. വന്യമൃഗങ്ങളുടെ ആക്രമണം, പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്. മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് വലിയ വിലയാണ് നൽകേണ്ടി വരുമെന്നും ഇക്കാര്യത്തിൽ ശാശ്വതമായോരു പരിഹാരം കണ്ടെത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നും ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ കുറിപ്പ്......

ആനയുടെ മാരകമായ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയ മാനന്തവാടി പയ്യമ്പള്ളി സ്വദേശി പനച്ചിയിൽ അജിയുടെ ആകസ്മിക വിയോഗം എന്നെ ഞെട്ടിച്ചു. വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ ഒരു ജീവൻ കൂടി ദാരുണമായി പൊലിഞ്ഞു. അജി അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. പ്രത്യേകിച്ച് രോഗിയായ അമ്മയോടും കൊച്ചുകുട്ടികളോടും . എന്‍റെ ഹൃദയം അജിയുടെ കുടുംബത്തിനൊപ്പമാണ്.

വന്യമൃഗങ്ങളുടെ ആക്രമണം, പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്. മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് വലിയ വിലയാണ് നൽകേണ്ടി വരും.

വയനാട്ടിലെ ഇത്തരം ആക്രമണങ്ങൾ ലഘൂകരിക്കാൻ ഇടപെടണമെന്ന് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് നമ്മുടെ കർഷകരെ സംരക്ഷിക്കാൻ. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഒരു കർമപദ്ധതിയുടെ അഭാവം സംഘർഷം വഷളാക്കുകയേയുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർണായകമായ നടപടികൾ കൈക്കൊള്ളാനും ഈ പ്രദേശങ്ങളിലെ മനുഷ്യരേയും വന്യജീവികളെയും സംരക്ഷിക്കാൻ കഴിയുന്ന ഒരു പ്രതികരണ സംവിധാനം ഏർപ്പെടുത്താനും ഞാൻ അഭ്യർത്ഥിക്കുന്നു.

Trending

No stories found.

Latest News

No stories found.