സോണിയ ആശുപത്രിയിൽ; രാഹുലിന്‍റെ കേരള സന്ദർശനം റദ്ദാക്കി, പകരം ഖാർഗെ എത്തും!

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായായിരുന്നു രാഹുലിന്‍റെ കേരള സന്ദർശനം
Rahul Gandhi cancels Kerala visit over mother Sonia's health concerns

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി

file image

Updated on

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി. ബുധനാഴ്ച കോഴിക്കോട് എത്തുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. രാഹുൽ എത്താത്ത സാഹചര്യത്തിൽ കോണ്ഡഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ‌ ഖാർഗെ കോഴിക്കോട്ട് എത്തുമെന്നാണ് വിവരം.

അമ്മ സോണിയ ഗാന്ധിയെ അപ്രതീക്ഷിതമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനലാണ് യാത്ര റദ്ദാക്കിയത്. നെഞ്ചു വേദനയെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് സോണിയയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ സ്ഥിതി ഭേദപ്പെട്ടെങ്കിലും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായായിരുന്നു രാഹുലിന്‍റെ കേരള സന്ദർശനം. കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com