

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
ന‍്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ‍്യപ്പെട്ടു.
വിഷയത്തിൽ ഇന്ത‍്യ ധാർമികത ഉയർത്തിപ്പിടിക്കണമെന്നു പറഞ്ഞ രാഹുൽ ഗാന്ധി മറ്റു രാജ‍്യങ്ങൾക്കിടയിൽ ഇന്ത‍്യയുടെ സ്ഥാനം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ മൗനം വഴിവയ്ക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.