രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ; നിർണായക പ്രഖ്യാപനം ഉണ്ടായേക്കും

10.30 ന് മലപ്പുറം എടവണ്ണയിലും 2.30 ന് കൽപ്പറ്റ പുതിയ സ്റ്റാന്‍റിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ രാഹുൽ പങ്കെടുക്കും
rahul gandhi visit wayanad wednesday
Rahul Gandhi

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വ‍യനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദിപറയാനായി ബുധനാഴ്ച വയനാട്ടിലെത്തും. നാളെ രാവിലെയോടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന രാഹുൽ ഗാന്ധി 10.30 ന് മലപ്പുറം എടവണ്ണയിലും 2.30 ന് കൽപ്പറ്റ പുതിയ സ്റ്റാന്‍റിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും.

റായ്‌വേലിയിലും വയനാട്ടിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലമാവും നിലനിർത്തുക എന്ന കാര്യം നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് നിഗമനം. 17 നാണ് രാജി സമർപ്പിക്കേണ്ട അവസാന തീയതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com