ജനങ്ങൾക്ക് നന്ദി പറയാനായി രാഹുൽ ഗാന്ധി 12 ന് വയനാട്ടിലെത്തും

വയനാട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെച്ച് ജില്ലയിലെ യുഡിഎഫ് സംഘം രാഹുലിനെ ഡൽഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്
ജനങ്ങൾക്ക് നന്ദി പറയാനായി രാഹുൽ ഗാന്ധി 12 ന് വയനാട്ടിലെത്തും
രാഹുൽ ഗാന്ധി

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വോട്ടർമാരോട് നന്ദിപറയാനായി ജൂൺ 12 ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം. ജൂൺ 14 നോ 15 നോ വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകുമെന്നാണ് സൂചന.

അതേസമയം, വയനാട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെച്ച് ജില്ലയിലെ യുഡിഎഫ് സംഘം രാഹുലിനെ ഡൽഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വയനാട് ഒഴിയുമെന്നോ നിലനിർത്തുമെന്നോ രാഹുൽ കൂടിക്കാഴ്ചയിൽ നേതാക്കളോട് വെളുപ്പെടുത്തിയിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധി വയനാട് ലോക്സഭാസീറ്റ് ഒഴിഞ്ഞേക്കുമെന്നും ഉത്തർപ്രദേശിലെ റായ്ബേലി നിലനിർത്തുമെന്നും കഴിഞ്ഞ ദിവസം തന്നെ സൂചനകുളുണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com