കൽപ്പറ്റയിൽ പ്രവർത്തകരെ ഇളക്കി മറിച്ച് രാഹുലിന്‍റെ റോഡ് ഷോ; പത്രിക ഇന്നു നൽകും

മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുലും പ്രിയങ്കയും എത്തിയത്
കൽപ്പറ്റയിൽ തടിച്ചുകൂടിയ പ്രവർത്തകർ
കൽപ്പറ്റയിൽ തടിച്ചുകൂടിയ പ്രവർത്തകർ

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയിരിക്കുന്നത്. ഇലരുവരും മേപ്പാടിയിൽ നിന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് പോ വുകയാണ്. ഇന്നു 12 നാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.

മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുലും പ്രിയങ്കയും എത്തിയത്. പത്രികാ സമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് നടക്കുന്നത്. വയനാടിനു പുറമേ മലപ്പുറം. കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. അതേസമയം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്നു തന്നെയാണ് പത്രിക സമർപ്പിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com