രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസുകാർ കാരണം കേരളത്തിലെ ട്രാൻസ്ജെൻഡറുകൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
Rahul is a person who has given his hands and feet to arrogance and arrogance: V. Sivankutty

വി. ശിവൻകുട്ടി

Updated on

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ‌ മാങ്കൂട്ടത്തിലനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. രാഹുൽ യൂത്ത് കോൺഗ്രസ് സ്ഥാനം രാജിവച്ചാൽ മാത്രം പോര പാലക്കാട് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അഹങ്കാരത്തിന് ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തിയാണ്. മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ച് പ്രസംഗിച്ചയാളാണ് രാഹുൽ. ഇത്ര ബഹുമാനമില്ലാതെ ഞങ്ങളാരും കരുണാകരനെടോ എ.കെ. ആന്‍റണിയെടോ പ്രസംഗിച്ചിട്ടില്ല.

യൂത്ത് കോൺഗ്രസുകാർ കാരണം കേരളത്തിലെ ട്രാൻസ്ജെൻഡറുകൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇവരെല്ലാവരും ഷാഫി പറമ്പിലിന്‍റെ സ്കൂളിൽ പഠിച്ചവരാണ്. വിഷയത്തിൽ സംസാരിക്കാതെ പോവുകയാണ് ചെയ്തത്. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഷാഫി ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.

കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് രാഹുൽ ഒരു അപമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരാതി ഉന്നയിക്കുന്ന വനിതകൾക്ക് പേര് വെളിപ്പെടുത്താൻ ഏതെങ്കിലും തരത്തിലുളള ഭയമുണ്ടെങ്കിൽ അവർ ഭയപ്പെടേണ്ടതില്ല. സർക്കാരിന്‍റെ പൂർണ പിന്തുണയും സംരക്ഷണവും അവർക്ക് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, പൊലീസിൽ പരാതി നൽകാൻ അവർക്ക് കഴിയും. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആരോപണ വിധേയൻ ജനപ്രതിനിധിയെങ്കിൽ സംഘടനാ സ്ഥാനങ്ങൾ മാത്രം രാജി വച്ചതുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല. സംഘടനയെക്കാൾ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണ്. ജനാധിപത്യത്തിൽ വോട്ടർമാരാണ് ശക്തി.

ജനപ്രതിനിധി വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങൾ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കിൽ മാപ്പു പറഞ്ഞ് തത്‌സ്ഥാനം രാജിവയ്ക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചു വാങ്ങണം. ഇല്ലെങ്കിൽ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീകൾ ആ പ്രസ്ഥാനത്തോട് ഒരിക്കലും മാപ്പു നൽകില്ലെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com