മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ‌ ഹർജി നൽകിയത്
rahul mamkootathil anticipatory bail sexual assault case

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നാവശ‍്യപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ‌ ഹർജി നൽകിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ പരിശോധിക്കേണ്ടതിനാൽ ഈ വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്ന് രാഹുൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ബുധനാഴ്ചയായിരിക്കും രാഹുലിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ അന്വേഷണ സംഘമെത്തുകയും കെയർ ടേക്കറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ഇത് സംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന. രാഹുലിനായി പാലക്കാടും , തമിഴ്നാട്ടിലും ബെംഗലുരൂവിലും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com