രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ‍്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ

തന്‍റെ സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തുവെന്നും രാഹുലിന് ജാമ‍്യം നൽകിയത് തന്‍റെ ജീവന് ഭീഷണിയാണെന്നും അതിജീവിത പറയുന്നു
Rahul Mamkootathil anticipatory bail should be cancelled; survivor moves Supreme Court

Rahul Mamkootathil

file image

Updated on

ന‍്യൂഡൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ‍്യം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തന്‍റെ സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തുവെന്നും രാഹുലിന് ജാമ‍്യം നൽകിയത് തന്‍റെ ജീവന് ഭീഷണിയാണെന്നും അതിജീവിത പറയുന്നു.

ഗർഭഛിദ്രത്തിന് താൻ ഒരുക്കമായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്നും അതിജീവിത വ‍്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി അടക്കം പത്തിലേറെ പെൺകുട്ടികളെ രാഹുൽ ഉപദ്രവിച്ചെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com