വിവാദങ്ങൾക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത്
rahul mamkootathil arrives in palakkad over controversy
രാഹുൽ മാങ്കൂട്ടത്തിൽ
Updated on

പാലക്കാട്: വിവാദങ്ങൾക്ക് ശേഷം ആദ്യമായി പാലക്കാട് എത്തി രാഹുൽ മാങ്കൂട്ടത്തിൽ. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത്. പ്രദേശിക നേതാക്കളും പൊലീസുമടക്കം വൻ സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എംഎൽഎ ഓഫീസിലേക്ക് രാഹുൽ എത്തില്ലെന്നാണ് വിവരം. പ്രദേശിക സന്ദർശനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം. ഓഫിസിലേക്കെത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com