
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഏറെ ചർച്ചയായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ഹോട്ടലിൽ നീലബാഗിൽ കള്ളപ്പണം എത്തിച്ചെന്നായിരുന്നു പരാതി. സ്പെഷ്യൽ ബ്രാഞ്ചിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാലക്കാട് എസ്പിക്ക് കൈമാറിയിരുന്നു. തെളിവ് കണ്ടെത്താനാവാത്ത സാഹചര്യത്തിൽ തുടർനടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തിരുന്നു.