''കൂടുതൽ വിശദീകരിക്കാനില്ല''; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ

വാർത്താ സമ്മേളനം റദ്ദാക്കിയതിനു പിന്നിൽ കെപിസിസിയുടെ നിർദേശമുണ്ടെന്നാണ് വിവരങ്ങൾ
rahul mamkootathil cancels press conference
Rahul Mamkootathil

file image

Updated on

തിരുവനന്തപുരം: അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. കൂടുതൽ വിശദീകരിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് വാർത്താ സമ്മേളനം റദ്ദാക്കിയത്.

ഗർഭഛിദ്രം സംബന്ധിച്ച പുതിയ ശബ്ദ രേഖ പുറത്തു വന്നതിനുവ പിന്നാലെ രാഹുലിന്‍റെ രാജിക്കായി സമ്മർദം ഉയർന്നിരുന്നു. ഇതിനിടെയാണ് വിവാദങ്ങളിൽ വിശദീകരണം നൽകാനായി വാർത്ത സമ്മേളനം വിളിക്കുന്നതായി രാഹുൽ അറിയിച്ചത്.

എന്നാൽ വാർത്താ സമ്മേളനം റദ്ദാക്കിയതിനു പിന്നിൽ കെപിസിസിയുടെ നിർദേശം ഉണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. വിഷയത്തിൽ ഇപ്പോൾ വിശദീകരണം നൽകേണ്ടതില്ലെന്നതാണ് പാർട്ടി നിലപാടെന്നാണ് വിവരം.

രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിൽ‌ ശക്തമാകുകയും ഇതേക്കുറിച്ച് നേതൃത്വം കൂടിയാലോചന നടത്തുകയും ചെയ്തതിനിടയിലാണ് രാഹുൽ വാർത്താ സമ്മേളനം വിളിച്ചതും റദ്ദാക്കിയിരിക്കുന്നതും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com