രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി ക്രൈംബ്രാഞ്ച്

പരാതിക്കാരിൽ ഒരാളായ അഭിഭാഷകൻ ഷിന്‍റോയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്
Case against Rahul Mamkootathil; Crime Branch starts recording statements of complainants
രാഹുൽ മാങ്കൂട്ടത്തിൽfile image
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണക്കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരാതിക്കാരിൽ ഒരാളായ അഭിഭാഷകൻ ഷിന്‍റോയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.

മാധ‍്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. രാഹുലിനെതിരേ 13 ഓളം പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ടെങ്കിലും ലൈംഗികാരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതികൾ നൽകിയിട്ടുണ്ടായിരുന്നില്ല. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ചതിനു ശേഷമായിരിക്കും രാഹുലിനെ ചോദ‍്യം ചെയ്യുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com