രാഹുൽ‌ മാങ്കൂട്ടത്തിലിനായി വ്യാപക പരിശോധന; പൊലീസ് സംഘം വയനാട്-കർണാടക അതിർത്തിയിൽ

രാഹുൽ ഒളിവിൽ പോയിട്ട് എട്ട് ദിവസം
rahul mamkootathil case enquiry

രാഹുൽ‌ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: ബലാത്സം​ഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായി പൊലീസ് സംഘം വ്യാപക പരിശോധനയാണ് നടത്തുന്നത്. പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ എത്തിയിട്ടുണ്ട് . രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടതിൽ പോലീസിന് സംശയമുണ്ട്.

പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്.

എസ്ഐടിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയെന്ന വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. രാഹുൽ ഒളിവിൽ പോയിട്ട് എട്ട് ദിവസം പിന്നിടുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com