

രാഹുൽ മാങ്കൂട്ടത്തിൽ
മാവേലിക്കര: കഴിഞ്ഞദിവസം അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. അറസ്റ്റ് മെമ്മോയിലും ഇൻസ്പെക്ഷൻ മെമ്മോയിലും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയില്ല. ഇതേതുടർന്ന് രാഹുൽ സഹകരിക്കുന്നില്ലെന്ന് കാട്ടി ഗസ്റ്റഡ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുൽ ഒപ്പിടാൻ വഴങ്ങിയില്ലെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്.
ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഒപ്പിടാത്തതിന്‍റെ പശ്ചാത്തലത്തിൽ ഗസ്റ്റഡ് ഓഫീസറെ എത്തിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്‍റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം ലൈംഗിക പീഡന കേസിൽ റിമാൻഡിലുള്ള രാഹുലിനെ ചൊവ്വാഴ്ച തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിട്ടുണ്ട്