രാഹുലിനെതിരേ നടപടി വേണം; ഡി.കെ. മുരളി നൽകിയ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃതൃങ്ങൾ ചെയ്ത രാഹുലിനെതിരേ നടപടി വേണമെന്നാണ് എംഎൽ‌എയുടെ ആവശ‍്യം
rahul mamkootathil case speaker a.n. shamseer ethics commitee

Rahul Mamkootathil

file image

Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃതൃങ്ങൾ ചെയ്ത രാഹുലിനെതിരേ നടപടി വേണമെന്നാണ് എംഎൽ‌എയുടെ ആവശ‍്യം.

കമ്മിറ്റി റിപ്പോർട്ട് സഭയുടെ മുന്നിലെത്തുന്ന പക്ഷമായിരിക്കും തുടർനടപടികളുണ്ടാകുക. അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമസഭ‍യ്ക്ക് പുറത്താക്കാൻ സാധിക്കും. പക്ഷേ എംഎൽഎയുടെ പരാതി വേണം. ഈ ഒരു പശ്ചാത്തലത്തിലാണ് ഡി.കെ. മുരളി പരാതി നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com