രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണത്തിന് സൈബർ വിദഗ്ധരും

2 ദിവസങ്ങൾക്കുള്ളിൽ ടീം അംഗങ്ങളെ തീരുമാനിക്കുമെന്നാണ് വിവരം
Case against Rahul Mamkootathil; Cyber ​​experts to be included in the investigation team

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തും. 2 ദിവസങ്ങൾക്കുള്ളിൽ ടീം അംഗങ്ങളെ തീരുമാനിക്കുമെന്നാണ് വിവരം. ആദ‍്യ ഘട്ടം എന്ന നിലയ്ക്ക് രാഹുലിനെതിരേ ആരോപണം ഉന്നയിച്ച നടി റിനി ജോർജ്, അവന്തിക, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയെടുക്കും.

കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെതിരേ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. പെൺകുട്ടികളെ പിന്തുടർന്നു ശല‍്യപ്പെടുത്തിയെന്ന കുറ്റത്തിനായിരുന്നു കേസെടുത്തത്. രാഹുലിനെതിരേ നടപടി സ്വീകരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ‍്യമന്ത്രി പിണറായി വിജൻ വ‍്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നടപടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും രാഹുലിനെതിരായ കേസ് അന്വേഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com