
രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: എംഎൽഎയും യൂത്ത് കോൺഗ്രസ് അധ‍്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകൾ പുറത്ത്. രാഹുലിനെതിരേ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ചാറ്റുകൾ പുറത്തു വന്നിരിക്കുന്നത്.
പാർട്ടിയിൽ രാഹുൽ തനിക്ക് കുഞ്ഞനുജനെ പോലെയാണെന്നും, രാഷ്ട്രീയത്തിൽ സഹോദരനാണെന്നുമാണ് യുവതി ചാറ്റിൽ പറഞ്ഞിരുന്നത്.
എന്നാൽ, ''എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാരെല്ലാം ഇങ്ങനെയാ. സൗന്ദര‍്യമുള്ളതിന്‍റെ ജാഡയാണോ...'' എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ മറുപടി. 2020ൽ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തു നിന്നു രാഹുലിനെ മാറ്റിയേക്കുമെന്നാണ് വിവരം. അധ‍്യക്ഷ സ്ഥാനം രാജി വയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു.
അതേസമയം, എംഎൽഎ സ്ഥാനത്ത് തുടരാനാണ് സാധ്യത. എന്നാൽ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിഷേധിച്ചേക്കുമെന്നാണ് സൂചന.