രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ

ഏറെ നേരം രാഹുലിന്‍റെ കാർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി എംഎൽഎ കാൽനടയായിട്ടാണ് ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്
rahul mamkootathil dyfi protest palakkad clash

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ

Updated on

പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തിൽ കലാശിച്ചു.

ഏറെ നേരം രാഹുലിന്‍റെ കാർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി എംഎൽഎ കാൽനടയായിട്ടാണ് ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി. ഏകദേശം 400 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരുന്നത്.

ഉദ്ഘാടനത്തിന് ശേഷം നടത്തി‍യ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയും പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. മറ്റന്നാൽ സ്മാർട്ട് അംഗനവാടി ഉദ്ഘാടനമുണ്ടെന്നും ഇവിടെ എത്തിയവരെല്ലാം അവിടേക്കും എത്തി പ്രതിഷേധിക്കണമെന്നും രാഹുൽ പറഞ്ഞു. വാഹനം തടഞ്ഞാൽ കാൽനടയായി പോവുമെന്നും രാഹുൽ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com