രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

2 കേസുകളിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു
Rahul Mamkootathil
Rahul Mamkootathil

കൊച്ചി: സെക്രട്ടേറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. 4 കേസുകളിലാണ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 കേസുകളിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സെക്രട്ടേറിയേറ്റ് മാർച്ച് കേസിലും ഡിജിപി ഓഫീസ് മാർച്ച് കേസിൽ കൂടി ജാമ്യം ലഭിച്ചു. ഇതോടെ രാഹുലിന് ജയിൽ മോചിതനാവാം.

9 ദിവസത്തെ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് രാഹുൽ ജയിൽ മോചിതനാവുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു. അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു. രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com