ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും

14 ദിവസത്തെ ഒളിവു ജീവിതം രാഹുൽ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം
Rahul mamkootathil may come to Palakkad to vote

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ വ‍്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തിയേക്കും. 14 ദിവസത്തെ ഒളിവു ജീവിതം രാഹുൽ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് ബുധനാഴ്ച സെഷൻസ് കോടതിയിൽ നിന്നും ജാമ‍്യം ലഭിച്ചിരുന്നു.

പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെയിന്‍റ് സെബാസ്റ്റ‍്യൻ സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്. എന്നാൽ രാഹുൽ വോട്ട് ചെയ്യാൻ വരുമെന്ന കാര‍്യത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ ഓഫീസിലുള്ള ജീവനക്കാർ പറയുന്നത്. നവംബർ 27ന് ശേഷം രാഹുൽ ബന്ധപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വ‍്യക്തമാക്കി. ആദ‍്യ പീഡനക്കേസിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com