രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

എംഎൽഎ എന്ന നിലയിൽ രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി
bjp and dyfi says if rahul mamkootathil comes to palakkad they will stop him

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും. എംഎൽഎ എന്ന നിലയിൽ രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി വ‍്യക്തമാക്കി.

എംഎൽഎ ഓഫിസിലേക്ക് രാഹുലെത്തിയാലും പ്രതിഷേധമുണ്ടാവുമെന്നും ബിജെപി കൂട്ടിച്ചേർത്തു. രാഹുലിനെ ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ആർ. ജയദേവൻ പറയുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ചയോടെ പാലക്കാട് എത്തിയേക്കുമെന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരം വരെ രാഹുൽ മണ്ഡലത്തിൽ തുടർന്നേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com