

Rahul Mamkootathil
file image
തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായ രാഹുലിനെ വീണ്ടും ജയിലിലേക്ക് മാറ്റും. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രാഹുലിനെ വീണ്ടും റിമാൻഡു ചെയ്തു. രാഹുലിനെ മാവേലിക്കര ജയിലിലേക്കാണ് കൊണ്ടുപോവുക.
രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. മൂന്നു ദിവസത്തേക്കായിരുന്നു രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ചോദ്യം ചെയ്യലിനോട് രാഹുൽ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.