
പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകനാണ് താനെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിനെതിരേ ആരോപണം ഉന്നയിച്ച ട്രാൻസ് വുമണും ഒരു മാധ‍്യമപ്രവർത്തകനും തമ്മിലുള്ള ശബ്ദരേഖ രാഹുൽ പുറത്തുവിട്ടു.
രാഹുലിനെതിരേ ആരോപണമുണ്ടോയെന്നായിരുന്നു മാധ‍്യമപ്രവർത്തകൻ സംഭാഷണത്തിൽ ചോദിച്ചത്. എന്നാൽ ഇല്ലെന്നായിരുന്നു അവന്തികയുടെ മറുപടി. ബാക്കി കാര‍്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞാണ് രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അതേസമയം വിവാദത്തിനു മുൻപ് നടന്ന സംഭാഷണമാണ് രാഹുൽ പുറത്തുവിട്ടതെന്നും ടെലഗ്രാം ചാറ്റുകൾ എന്തുകൊണ്ടാണ് രാഹുൽ പുറത്തുവിടാത്തതെന്നും അവന്തിക ചോദിച്ചു. അന്ന് പരാതി പറയാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്നും അവന്തിക കൂട്ടിച്ചേർത്തു.