സ്വർണം കട്ടവൻ ആരപ്പാ... വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; ഇങ്ങനെ പേടിക്കാതെയെന്ന് രാഹുലിന്‍റെ പരിഹാസം

സംസ്ഥാന സർക്കാരിന്‍റെയും പൊലീസ് സൈബർ സെല്ലിന്‍റെയും ഔദ്യോഗിക നിർദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു
rahul mamkootathil s video on sabarimala gold robbery video removed from instagram

Rahul Mamkootathil

file image

Updated on

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്‍റെയും പൊലീസ് സൈബർ സെല്ലിന്‍റെയും ഔദ്യോഗിക നിർദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ശബരിമല സ്വർണ്ണക്കൊള്ളയെ പറ്റി ഇന്നലെ ഇട്ട വീഡിയോ സംസ്ഥാന സർക്കാരിന്റെയും സൈബർ സെല്ലിന്റെയും നിർദ്ദേശ പ്രകാരം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു…

ഇനി നിങ്ങളത് സൈബർ ഇടത്തിൽ ആകെ നിരോധിച്ചാലും ജനം പാടും,

“സ്വർണ്ണം കട്ടവൻ ആരപ്പാ,

സഖാക്കളാണെ അയ്യപ്പാ “

ഇങ്ങനെ പേടിക്കാതെ…..

logo
Metro Vaartha
www.metrovaartha.com