രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്; അതിജീവിതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്
rahul mamkootathil second complaint sp poonkuzhali probe

രാഹുല്‍ മാങ്കൂട്ടത്തില്‍

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ലഭിച്ച രണ്ടാം പരാതിയിൽ അന്വേഷണ ചുമതല എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പുകൾ അന്വേഷണ സംഘം പൂർത്തിയാക്കി. കെപിസിസിക്ക് ലഭിച്ച പരാതി അധ്യക്ഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു.

2023 ൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് പരാതി നൽകിയത്. തന്നെ സുഹൃത്തിന്‍റെ ഹോം സ്റ്റേയിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഗർഭിണിയാവണമെന്നാവശ്യപ്പെട്ടതായും പിന്നീട് വിവാഹ വാഗ്ദാനം പിൻവലിച്ചതായും ആരോപണമുണ്ട്.

രാഹുലിനെതിരായ ആദ്യ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസിലും നടപടികളാരംഭിച്ചത്. രാഹുലിനായി പൊലീസ് വ്യാപക തെരച്ചിലിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ രാഹുൽ കീഴടങ്ങുമെന്ന തരത്തിലുള്ള സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. മാത്രമല്ല, മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com